ആത്മഹത്യാ കുറിപ്പെഴുതി ജയില്‍ വാര്‍ഡന്‍ അപ്രത്യക്ഷനായി;കണ്ണീരുമായി കുടുംബം

ഹൈദരാബാദ്- ഉന്നത ജയില്‍ അധികൃതര്‍ക്ക് ആത്മഹത്യാ കുറിപ്പും വിഡിയോയും അയച്ച് അപ്രത്യക്ഷനായ ഹൈദരാബാദ് ചെര്‍ളപ്പള്ളി ജയില്‍ വാര്‍ഡന്‍ ശ്രീനിവാസിനെ ഇനിയും കണ്ടെത്താനായില്ല. ജയില്‍ സൂപ്രണ്ട് പീഡിപ്പിക്കുന്നതിനാലാണ് ജീവനൊടുക്കുന്നതെന്നും മരണത്തിന്റെ ഉത്തരവാദിത്തം സൂപ്രണ്ടിനാണെന്നുമാണ് ആത്മഹത്യാ കുറിപ്പ്.
 
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കത്തില്‍ പറയുന്ന ശ്രീനിവാസ് തന്റെ ഭാര്യയേയും മക്കളേയും സഹായിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുന്നു.
വീട്ടിലേക്ക് മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ച് കാത്തിരിപ്പിലാണ് ശ്രീനിവാസിന്റെ ഭാര്യയും മക്കളും.

Latest News