Sorry, you need to enable JavaScript to visit this website.

സാധാരണ ട്രെയിന്‍ യാത്രക്കാര്‍ക്ക് ദുരിതം ഇനിയും കൂടും; കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് കൂടി

ചെന്നൈ- കേരളത്തിനു കേന്ദ്ര റെയില്‍വേ മന്ത്രാലയം മൂന്നാമത് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് കൂടി അനുവദിച്ചു. ചെന്നൈ- ബംഗളൂരു- എറണാകുളം റൂട്ടില്‍ ഓടുന്ന വന്ദേഭാരത് തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാന്‍ എട്ടു സര്‍വീസുകളാണ് ഉദ്ദേശിക്കുന്നത്. ചെന്നൈ- ബംഗളൂരു, ബംഗളൂരു- എറണാകുളം സൗത്ത് എന്നിങ്ങനെയാകും സര്‍വീസുകള്‍. ദീപാവലിക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടിലോടുന്ന ഈ ട്രെയിനുകളെക്കാള്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നതായിരിക്കും മൂന്നാമത്തെ സര്‍വീസെന്നാണ് റെയില്‍വേ പറയുന്നതെങ്കിലും നിലവില്‍ വന്ദേഭാരത് ഓടിത്തുടങ്ങിയതോടെ പല ട്രെയിനുകളും പിടിച്ചിടുന്നതും സാധാരണ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങുന്നതും പതിവായിട്ടുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് യാത്രക്കാരില്‍ നിന്നും ഉയരുന്നത്.

Latest News