Sorry, you need to enable JavaScript to visit this website.

ചൊവ്വാഴ്ച എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാവാനാവില്ലെന്ന് മഹുവ മൊയിത്ര

ന്യൂദല്‍ഹി- ചൊവ്വാഴ്ച എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാനാവില്ലെന്ന് തൃണമൂല്‍ എം. പി മഹുവ മൊയിത്ര. 

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാനായി കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 31ന് മുന്‍പായി എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. വ്യവസായ ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശ പ്രകാരമാണ് ലോക്‌സഭയില്‍ മഹുവ മൊയിത്ര ചോദ്യങ്ങളുന്നയിച്ചതെന്ന ബി. ജെ. പിയുടെ പരാതിയിലാണ് കേസ്. 

ദുര്‍ഗാ പൂജ നടക്കുകയാണെന്നും ബംഗാളിനെ പ്രതിനിധീകരിക്കുന്ന തനിക്ക് തിരക്കുകളുണ്ടെന്നും നവംബര്‍ നാലിനുശേഷം ഹാജരാവാമെന്നുമാണ് മൊയിത്ര അറിയിച്ചത്. നേരത്തെ തീരുമാനിച്ച നിരവധി സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുക്കേണ്ടതുണ്ടെന്നും അവര്‍ എത്തിക്‌സ് കമ്മിറ്റിയെ അറിയിച്ചു.

ബി. ജെ. പി എം. പി നിഷികാന്ത് ദുബെ, സുപ്രിം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദെഹാദ്‌റായ് എന്നിവരുടെ മൊഴി എത്തിക്‌സ് കമ്മിറ്റി നേരിട്ടു കേട്ടിരുന്നു. ഇവര്‍ ഇരുവരുമാണ് മഹുവയ്‌ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് വാക്കാലുള്ള തെളിവ് കേള്‍ക്കുകയായിരുന്നു.

Latest News