ഫലസ്തീന്‍ ഐക്യദാര്‍ഢ്യം : മുസ്‌ലീംലീഗ് രൂപപ്പെടുത്തിയത് ജനകീയ ഐക്യ പ്രസ്ഥാനമാണെന്ന് എം വി ഗോവിന്ദന്റെ പ്രശംസ

തിരുവനന്തപുരം - ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് മുസ്‌ലീം ലീഗ് രൂപപ്പെടുത്തിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതില്‍ മറ്റൊന്നും പറയാനില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാല്‍ ഈ പ്രസ്താവനയക്ക് പിന്നാലെ എം വി ഗോവിന്ദനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ലീഗിന് പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇക്കരെയാണ് താമസമെങ്കിലും അക്കരെയാണ് എം വി ഗോവിന്ദന്റെ മാനസം. എം വി ഗോവിന്ദന്റെ പ്രണയം യാഥാത്ഥ്യമാകട്ടെയന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

 

Latest News