താന്‍ ഫലസ്തീന്‍ ജനതക്കൊപ്പമെന്ന് ശശി തരൂര്‍, എന്റെ പ്രസംഗം ഇസ്രായിലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട

തിരുവനന്തപുരം - മുസ്‌ലീം ലീഗിന്റെ കോഴിക്കോട്ടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും ഫലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്റെ പ്രസംഗം ഇസ്രായിലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഇന്നലെ മുതല്‍ തന്നെ തരൂരിന്റെ പരാമര്‍ശം ആയുധമാക്കി സി പി എം അടക്കം രംഗത്ത് വന്നിട്ടുണ്ട്.

 

Latest News