വയനാട് സീറ്റിന്   ലീഗ് അവകാശവാദമുന്നയിക്കും 

കേരളത്തില്‍ യു.ഡി.എഫിന് ഇപ്പോള്‍ ഏറ്റവും സുരക്ഷിത സീറ്റുകളിലൊന്നായ വയനാടിന് ലീഗ് ആവശ്യമുന്നയിച്ചേക്കും. മലപ്പുറത്തെ ലീഗ് അസംബ്ലി  മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വയനാട്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് ജോസ് കെ. മാണിയെ രാജ്യസഭാംഗമാക്കിയതിന് പിന്നിലെല്ലാം വയനാട് മനസ്സില്‍ കണ്ടുള്ള കരുനീക്കങ്ങളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ്അധികം വിയര്‍ക്കാതെ ജയിക്കാവുന്ന സീറ്റാണിത്. പൊന്നാനി വേണമെങ്കില്‍ കോണ്‍ഗ്രസുമായി വെച്ചു മാറാനും ലീഗ് തയാറായേക്കും. പണ്ട് ജി.എം ബനാത്ത്വാലയും സേട്ടും രണ്ട് ലക്ഷത്തിന് ജയിച്ച സീറ്റാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഏറ്റവുമൊടുവില്‍ നിയമസഭാ  തെരഞ്ഞെടുപ്പില്‍ 2500 വോട്ടുകളുടെ ലീഡ് മാത്രമേയുള്ളു.2014ല്‍ ഇ.ടി ജയിച്ചപ്പോഴും ലീഡ് നന്നേ കുറവായിരുന്നു.  ദേശീയ തലത്തില്‍ കൂടുതല്‍ എം.പിമാരെ ഉറപ്പു വരുത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്സാഹിക്കുന്ന കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് വെച്ചുമാറുമോയെന്ന് കണ്ടറിയണം. 


 

Latest News