പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കയറി പ്രവാസിയുടെ പരാക്രമം

തളിപ്പറമ്പ്-പ്രണയം നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതിയുടെ വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവാസിയായ യുവാവിനെ കുടിയാന്‍മല പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പേരിയിലെ വിമല്‍ ജോയിയെ (25) ആണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. കുടിയാന്മല കനകകുന്നിലെ യുവതിയുടെ വീട്ടിലെ ത്തിയാണ് പരാക്രമം നടത്തിയത്. ഈസമയം യുവതിയുടെ അമ്മയും മുത്തശ്ശിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അവരോട് യുവതി എവിടെയെന്ന് അന്വേഷിച്ചു. ബംഗളൂരുവില്‍ പഠിക്കുകയാണെന്ന് മറുപടി പറഞ്ഞപ്പോള്‍ താനും യുവതിയുമായി വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് ഇയാള്‍ പറഞ്ഞുവത്രെ. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് യുവതിയുടെ മാതാവും മുത്തശ്ശിയും പറഞ്ഞതോടെ യുവാവ് അക്രമാസ്‌ക്തനാവുകയും ചീത്ത വിളിക്കുകയും ചെയ്തു. വീട്ടുകാര്‍ കുടിയാന്‍മല പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സി.ഐ മഹേഷ് കെ നായരുടെ നിര്‍ദേശ പ്രകാരം സ്ഥലത്ത് എത്തിയപോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ മൊഴിയെടുക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് പറഞ്ഞ് പരാതി നല്‍കിയവര്‍ പുറത്തുപോവുക യായിരുന്നു. ഒന്നര വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്ന യുവാവ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

 

Latest News