Sorry, you need to enable JavaScript to visit this website.

വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; കെ.എസ്.ആര്‍.ടി.സിയും ഓടില്ല

തിരുവനന്തപുരം- മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നടക്കുന്ന ദേശവ്യാപക വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സ്വകാര്യ ബസുകള്‍, ചരക്കു വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍, ഓട്ടോ, ടാക്‌സി, ചെറുവാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങി എല്ലാ വാഹനങ്ങളും 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ വാഹന തൊഴിലാളികളുടേയും വാഹന ഉടമകളുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് പണിമുടക്കിന് ആഹ്വാനം ചെയ്ത്. എല്ലാ ഗണത്തിലും ഉള്‍പ്പെട്ട വാഹന ഉടമകളെയും ലക്ഷക്കണക്കിന് തൊഴിലാളികളേയും ദോഷകരമായി ബാധിക്കുന്ന മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്.

പൊതുഗതാഗത രംഗത്തേക്ക് കടന്നു വരാന്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ അവസരം തുറന്നിടുന്നതാണ് പുതിയ നിയമം. കുത്തകവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും ഇതു വേഗത്തില്‍ വഴിതുറക്കുന്നു. ഗതാഗത രംഗത്ത് സംസ്ഥാനങ്ങള്‍ക്കുള്ള ചില അധികാരങ്ങള്‍ എടുത്തുമാറ്റാന്‍ നിര്‍ദിഷ്ട നിയമം കേന്ദ്രത്തെ അനുവദിക്കുകയും ചെയ്യുന്നു. കൂടാതെ ബ്രാന്‍ഡഡ് കമ്പനികളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും ഈ നിയമം പറയുന്നു. ഇത് ഓട്ടോമൊബൈല്‍ രംഗത്തെ ചെറുകിട, ഇടത്തരം സംരഭകരെ പ്രതികൂലമായി ബാധിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കമ്പനി സര്‍വീസ് സെന്ററുകളില്‍ മാത്രമെ നടത്താവൂ എന്നും നിയമത്തിലുണ്ട്. ഇത് വാഹന റിപ്പയറിംഗ് രംഗത്ത് സ്വന്തം സംരഭങ്ങളുമായി പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ചെറുകിടക്കാര്‍ക്ക് തിരിച്ചടിയാകും.

Latest News