ലോക്ക് ചെയ്ത ചാറ്റുകളും മറച്ചുവെക്കാവുന്ന ഫീച്ചർ ഏർപ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്. സുരക്ഷയുടെ ഭാഗമായി ചാറ്റുകൾ ലോക് ചെയ്ത് വെക്കുന്നതിനുള്ള ഓപ്ഷൻ നേരത്തെ തന്നെ വാട്‌സ്ആപ്പിലുണ്ട്. തെരഞ്ഞെടുക്കുന്ന മെസേജുകൾ ലോക് ചെയ്ത് വെക്കാൻ കഴിയുന്നതാണ് ഈ ഫീച്ചർ. ചാറ്റ് ലിസ്റ്റിൽ നിന്ന് ലോക്ഡ് മെസേജുകൾ ഒന്നടങ്കം മറച്ചുവെക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സ്ആപ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഭാവിയിലുള്ള അപ്‌ഡേറ്റിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തും. ലോക്ഡ് ചാറ്റുകൾ മറച്ചുവെക്കുന്നതിന് ടോഗിൾ സംവിധാനം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് തെരഞ്ഞെടുക്കുന്നതോടെ ലോക്ഡ് ചാറ്റുകൾ ചാറ്റ് ലിസ്റ്റിൽ തെളിയില്ല. നിലവിൽ മെസേജുകൾ ലോക് ചെയ്ത് വെച്ചിരിക്കുന്നതായി മറ്റുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ ഇതും മറയ്ക്കാൻ സാധിക്കും.
ഇത് വീണ്ടും കാണണമെങ്കിൽ രഹസ്യ കോഡ് നൽകേണ്ടി വരും. ചാറ്റ്‌സ് ടാബിലെ സെർച്ച് ബാറിലാണ് സീക്രട്ട് കോഡ് നൽകേണ്ടി വരിക.