കോഴിക്കോട് - പിറന്ന മണ്ണിൽ ജീവശ്വാസത്തിനായി കേഴുന്ന ഫലസ്തീൻ ജനതയ്ക്ക് നേരെയുള്ള ഇസ്രായേലിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കു ഉജ്വല തുടക്കം. കോഴിക്കോട് ബീച്ചിൽ നടക്കുന്ന മഹാറാലിയെ അഭിസംബോധന ചെയ്ത് പാർട്ടി ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷ പ്രസംഗം നടത്തുകയാണിപ്പോൾ. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കോഴിക്കോട്ടേക്ക് പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.