കാസര്‍കോട്- എട്ടുവയസ്സുകാരിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെയും ഇയാളുടെ സഹോദരനെയും പോലീസ് പിടികൂടി. കാസര്‍കോട് ചിറ്റാരിക്കലിലാണ് സംഭവം. ചിറ്റാരിക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രണ്ടുപ്രതികളെയും പോക്‌സോ കേസില്‍ കസ്റ്റഡിയിലെടുത്തത്.
വീട്ടില്‍ ആളില്ലാത്ത സമയത്താണ് രണ്ടാനച്ഛനും ഇയാളുടെ സഹോദരനും എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് മദ്യം നല്‍കിയശേഷമാണ് ഇവര്‍ ക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.