മെയ്ൻ- അമേരിക്കയിൽ 22 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിലെ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഗാർഹിക പീഡനത്തിന് മുമ്പ് അറസ്റ്റിലായ 40 കാരനായ റോബർട്ട് കാർഡ് ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടക്കൊല നടത്തിയത് ഫലസ്തീൻ അനുകൂലിയാണെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
കാർഡിനെ കണ്ടെത്തുന്നതിനും പിടികൂടാനും നൂറുകണക്കിന് പോലീസ് ഓഫീസർമാർ മെയ്ൻ പ്രദേശത്തിനു ചുറ്റും പ്രവർത്തിക്കുന്നുണ്ടെന്ന് മെയ്ൻ പബ്ലിക് സേഫ്റ്റി കമ്മീഷണർ മൈക്ക് സൗഷക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്നയാളാണ് പ്രതി.
ലെവിസ്റ്റൺ ടൗണിൽ പ്രതി സെമി ഓട്ടോമാറ്റിക് ആയുധവുമായി പ്രവേശിക്കുന്നത് നിരീക്ഷണ ദൃശ്യങ്ങളിൽ വ്യക്തമായി. ആയുധധാരിയായ അപകടകാരി ആയതിനാൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. പ്രതി ഈയിടെ മാനസികാരോഗ്യ കേന്ദ്രത്തിൽ രണ്ടാഴ്ച ചെലവഴിച്ച കാര്യവും പോലീസ് വെളിപ്പെടുത്തി. മൈനിലുടനീളം പ്രതിക്കായി തിരച്ചിൽ നടത്തുമ്പോൾ ഹെലികോപ്റ്ററുകളുടേയും പോലീസ് കാറുകളുടേയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ലൂയിസ്റ്റണിൽ നിന്ന് 12 കിലോമീറ്റർ) അകലെ ലിസ്ബണിൽ ഒരു വാഹനം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.