Sorry, you need to enable JavaScript to visit this website.

ഗുട്ടെറസിനെതിരായ ആക്രമണം രാഷ്ട്രീയ ബ്ലാക്ക്‌മെയിലിംഗ് - ഒ.ഐ.സി

ജിദ്ദ - യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായിൽ ആക്രമണം അസ്വീകാര്യമായ രാഷ്ട്രീയ ബ്ലാക്ക്‌മെയിലിംഗ് ആണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ പറഞ്ഞു. യു.എൻ സെക്രട്ടറി ജനറലിനു നേരെ അധിനിവേശ ശക്തിയായ ഇസ്രായിലിന്റെ അധാർമികവും നിയമ വിരുദ്ധവുമായ ആക്രമണത്തെ ഒ.ഐ.സി ശക്തമായ ഭാഷയിൽ അപലപിച്ചു. ഐക്യരാഷ്ട്രസഭക്കും യു.എൻ സെക്രട്ടറി ജനറലിനുമെതിരെ ഇസ്രായിൽ പയറ്റുന്ന രാഷ്ട്രീയ ബ്ലാക്ക്‌മെയിലിംഗ് ആണിത്. 
ഗാസ പ്രശ്‌നം വിശകലനം ചെയ്യാൻ ചേർന്ന യു.എൻ രക്ഷാ സമിതിക്കു മുന്നിൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസംഗം അഭിനന്ദനാർഹമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കും മാനുഷിക നിയമങ്ങൾക്കും യു.എൻ ചാർട്ടറിനും പ്രമേയങ്ങൾക്കും അനുസരിച്ച കടമകളും ഉത്തരവാദിത്തങ്ങളുമായി സെക്രട്ടറി ജനറലിന്റെ പ്രസംഗം പൊരുത്തപ്പെട്ടുപോകുന്നു. ഫലസ്തീൻ ജനതക്കും അവരുടെ ഭൂമിക്കും വിശുദ്ധ കേന്ദ്രങ്ങൾക്കുമെതിരെ ഇസ്രായിലിന്റെ യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കാൻ എല്ലാ തലങ്ങളിലും യു.എൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്രസഭാ ഏജൻസികളും നടത്തുന്ന ഊർജിത ശ്രമങ്ങളെ വലിയ തോതിൽ വിലമതിക്കുന്നതായും ഒ.ഐ.സി പറഞ്ഞു. 

Latest News