സമ്മാനം ചോദിക്കാന്‍  ചെന്ന 11കാരിയുടെ അഛനെ നവരാത്രി സംഘാടകര്‍ കൊലപ്പെടുത്തി 

പോര്‍ബന്തര്‍, ഗുജറാത്ത്-  നവരാത്രി സംഘാടകര്‍ ബാലികയുടെ അഛനെ കൊലപ്പെടുത്തി. ഗര്‍ബ നൃത്തത്തില്‍ പങ്കെടുത്ത മകള്‍ക്ക് അര്‍ഹതപ്പെട്ട സമ്മാനം ചോദിച്ചു ചെന്നപ്പോഴാണ് ഈ ദുരനുഭവം. മകള്‍ രണ്ട് ഇനങ്ങളില്‍ വിജയിച്ചിരുന്നു. എന്നിട്ടും ഒരു സമ്മാനം മാത്രം നല്‍കിയെന്ന 11 വയസ്സുള്ള മകളുടെ പരാതിയെ തുടര്‍ന്നാണ് അഛന്‍ അന്വേഷിക്കാനിറങ്ങിയത്. തുടര്‍ന്നാണ് ഗര്‍ബ പ്രോഗ്രാം സംഘടിപ്പിച്ചവര്‍ 40 കാരനായ പിതാവിനെ മര്‍ദിച്ചു കൊന്നതെന്ന് പോലീസ് അറിയിച്ചു. പോര്‍ബന്തറിലെ കൃഷ്ണ പാര്‍ക്ക് സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ക്രൂരമായ സംഭവം. സര്‍മാന്‍ ഒഡെദരയെ ഏഴ് പേര്‍ വടികളും മറ്റ് മൂര്‍ച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ചതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റുതു റാബ സ്ഥിരീകരിച്ചു.  കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഏഴ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു, കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News