Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതുവരെ കാണാത്ത എട്ട് വൈറസുകള്‍ കണ്ടെത്തി ചൈനയിലെ ഗവേഷകര്‍, ഒരെണ്ണം കോവിഡിനെപ്പോലെ

ബീജിംഗ് - കോവിഡിന് സമാനമായ ഒരെണ്ണമടക്കം മുന്‍പ് കാണാത്ത്  എട്ട് പുതിയ വൈറസുകള്‍ ചൈനയില്‍ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹെയ്‌നാന്‍ ദ്വീപില്‍ മൃഗങ്ങളിലും ജന്തുക്കളിലും നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പുതിയ വൈറസുകള്‍ കണ്ടെത്തിയതെന്ന് ദ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിന്റെ ഉപവകഭേദമായ കോവ് എച്ച്എംയു 1 എന്ന വൈറസാണ് കോവിഡിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നതായി പരിശോധനകളില്‍ വ്യക്തമാകുന്നത്.

ജന്തുജന്യരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ജന്തുക്കളില്‍നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പം എത്താന്‍ സാദ്ധ്യതയുളളവയാണ് ഇവയെന്ന് ഗവേഷകര്‍ സംശയം പ്രകടിപ്പിക്കുന്നു. ഇതാണ് ആശങ്ക ഉയര്‍ത്തുന്നത്. വൈറസിന്റെ അപകടസാധ്യതയെക്കുറിച്ചും അത് മനുഷ്യരുടെ ആരോഗ്യസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും വിശദമായ പഠനത്തിന് ഒരുങ്ങുകയാണ് ഗവേഷകര്‍.

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാന്‍ ഏറെ സാധ്യതയുളള വൈറസുകളാണെന്ന പ്രാഥമിക നിഗമനമാണ് ഗവേഷകര്‍ പങ്കുവെയ്ക്കുന്നത്. ചൈനയുടെ പ്രധാന നഗരങ്ങളില്‍ നിന്ന് മാറി ഒറ്റപ്പെട്ട പ്രദേശമാണ് ഹെയ്‌നാന്‍ ഐലന്റ്. 90 ലക്ഷം ജനങ്ങള്‍ ഇവിടെ വസിക്കുന്നുണ്ട്.

നിലവില്‍ കണ്ടെത്തിയ വൈറസുകള്‍ വേഗത്തില്‍ പ്രത്യുല്‍പാദനശേഷിയുളളവയാണ് എന്നതും ആശങ്ക ഇരട്ടിയാക്കുന്നു. 2017 മുതല്‍ 2021 വരെ വിവിധ ജന്തുക്കളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടന്ന പഠനത്തില്‍ 682 സാമ്പിളുകളാണ് പരിശോധിച്ചത്. മഞ്ഞപ്പനിയും ഡെങ്കിയുമായി ബന്ധപ്പെട്ട രണ്ട് വൈറസുകളും പനിയും വയറിന് അസുഖവും മുതല്‍ കാന്‍സറിന് കാരണമാകുന്ന വൈറസുകള്‍ വരെ കണ്ടെത്തിയതായാണ് വിവരം.

 

Latest News