Sorry, you need to enable JavaScript to visit this website.

തകര്‍ന്ന ബേക്കറിയില്‍നിന്ന് റൊട്ടി ശേഖരിക്കുന്നതിനിടെ വീണ്ടും ബോംബിംഗ്, കണ്ണില്ലാത്ത ക്രൂരത

ഗാസ- ദേര്‍ അല്‍ബലാഹിലെ മഗ്രിബി അഭയാര്‍ഥി ക്യാമ്പില്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന ബേക്കറിയില്‍നിന്ന്  ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ വീണ്ടും മിസൈല്‍ പതിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെട്ടതായി സംഭവസ്ഥലത്തെ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടര്‍ പറഞ്ഞു.

പരിക്കേറ്റവരെ എടുത്ത് സ്‌ഫോടനാവശിഷ്ടങ്ങള്‍ക്കിടയിലൂടെ  ഓടുന്ന ആളുകളുടെ ദൃശ്യം ദാരുണമായി. ബേക്കറിയിലും സമീപത്തെ വീടുകളിലും ഇസ്രായില്‍ നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി ഗാസയുടെ മാധ്യമ ഓഫീസ് അറിയിച്ചു. ഈ പ്രദേശത്തെ ഒരേയൊരു ബേക്കറിയായിരുന്നു ഇത്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയില്‍നിന്ന് ബേക്കറിയുടെ ആവശ്യത്തിലേക്കുള്ള മാവ് ലഭിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

 

 

Latest News