തെഹ്‌റാന്‍- ഗാസയിലെ ആക്രമണത്തിന് അമേരിക്കയാണ് ഇസ്രായിലിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ആരോപിച്ചു. ഗാസയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ അമേരിക്കയാണ് ഒരു തരത്തില്‍ നയിക്കുന്നതെന്ന് തെഹ്‌റാനില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
അമേരിക്ക കുറ്റവാളികളുടെ വ്യക്തമായ കൂട്ടാളിയാണ്. അമേരിക്കക്കാരുടെ കൈകള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും കുട്ടികളുടെയും രോഗികളുടെയും സ്ത്രീകളുടെയും മറ്റുള്ളവരുടെയും രക്തത്താല്‍ കളങ്കപ്പെട്ടിരിക്കയാണന്നും ഖാംനഇ കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ അതിര്‍ത്തിയില്‍ ഇരച്ചുകയറി ഹമാസ് പോരാളികള്‍ നടത്തിയ മിന്നലാക്രമണത്തില്‍ 1,400ലധികം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഗാസയില്‍ ബോംബിട്ട് നിരപരാധികളെ കൊല്ലുന്ന ക്രൂരത ഇസ്രായില്‍ തുടരുകയാണ്. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗാസയില്‍ 2,704 കുട്ടികള്‍ ഉള്‍പ്പെടെ 6,545 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ രോഗ്യ മന്ത്രാലയം അറിയിച്ചു.
ഹമാസിനെ പിന്തുണക്കുന്ന ഇറാനെയും ലെബനനലിലെ ഹിസ്ബുല്ലയെയും പിന്തിരിപ്പിക്കാനാണ് അമേരിക്ക രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് മാറ്റിയിരിക്കുന്നത്.
ഇസ്രായിലിന് നല്‍കുന്ന പിന്തുണയുടെ ഭാഗമായി അവിടേക്ക് സൈനിക ഉപദേഷ്ടാക്കളെ അയച്ചിട്ടുണ്ടെന്നും യു.എസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആകമണത്തെ വിജയമായി ഇറാന്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഭാവി കാര്യങ്ങളിലും ഫലസ്തീന്‍ രാഷ്ട്രം വിജയിക്കുമെന്നും ഭാവി ലോകം ഫലസ്തീനിന്റെ ലോകമാണെന്നും സയണിസ്റ്റ് ഭരണകൂടത്തിന്റെ ലോകമല്ലെന്നും എല്ലാവരും അറിയട്ടെയെന്ന് ഇസ്രായിലിനെ പരാമര്‍ശിച്ച് ഖാംനഇ പറഞ്ഞു.