യു.പിയില്‍ ട്രെയിനിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്, അഗ്നിബാധ രണ്ട് കോച്ചുകളില്‍

ആഗ്ര- ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ആഗ്ര ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെ പടല്‍കോട്ട് എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്കാണ് തീപിടിച്ചത്.
പഞ്ചാബിലെ ഫിറോസ്പൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് മധ്യപ്രദേശിലെ സിയോനിയിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ എഞ്ചിനില്‍ നിന്ന് മൂന്നാമത്തെയും നാലാമത്തെയും കോച്ചുകളില്‍ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് തീപിടിത്തമുണ്ടായത്.
രണ്ട് യാത്രക്കാരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആഗ്ര പോലീസ് കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വെസ്റ്റ്) സോനം കുമാര്‍ പിടിഐയോട് പറഞ്ഞു.

 

Latest News