ആംബുലന്‍സ് എത്തിയില്ല, അപകടത്തില്‍പെട്ട യുവാവ് രക്തം വാര്‍ന്ന് മരിച്ചു

പത്തനംതിട്ട-  രാത്രിയില്‍ അപകടത്തില്‍ റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്തം വാര്‍ന്ന് മരിച്ചു.
റോഡില്‍ യുവാവ് വീണു കിടക്കുന്നത് കണ്ട് സമീപവാസി ആംബുലന്‍സ് വിളിച്ചിട്ടും വന്നില്ല എന്നു പരാതി ഉയര്‍ന്നു.
പിന്നീട് ആറന്മുള സ്‌റ്റേഷനില്‍ നിന്നു പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലാക്കിയത്. പോലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു.
നാരങ്ങാനം കടമ്മനിട്ട വാലയില്‍ പരേതനായ ഗോപാലകൃഷ്ണനാചാരിയുടെ മകന്‍ രഞ്ജു (32) വാണ് മരിച്ചത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ആലുങ്കല്‍ ജംഗ്ഷന് സമീപം ആലുങ്കല്‍  നെല്ലിക്കാല റോഡിലാണ് അപകടം. പന്നി കുറുകെ ചാടിയാണ് അപകടമെന്ന് കരുതുന്നു. കുമാരിയാണ് മാതാവ്. ചിഞ്ചു ഏക സഹോദരിയാണ്. രഞ്ജു അവിവാഹിതനാണ്.
രാത്രിയായാല്‍ ഈ പ്രദേശത്ത് റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കാല്‍നട യാത്രയും ഇരുചക്രവാഹനയാത്രയും അപകടകരമായി മാറിയിരിക്കുകയാണ്.

 

Latest News