വി ഡി സതീശന്‍ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം - സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ അഴിമതി നടക്കുകയാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത്. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ലെന്നും സി എ ജി റിപ്പോര്‍ട്ട് ഡ്രാഫ്റ്റ് മാത്രമാണെന്നും  ആരോഗ്യവകുപ്പ് മറുപടി നല്‍കിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുകയെന്നും വീണാ ജോര്‍ജ് പറഞ്ഞു.  ആരോഗ്യവകുപ്പിനെതിരായ ആരോപണത്തില്‍ കെ സുരേന്ദ്രനെയും മന്ത്രി വിമര്‍ശിച്ചു. വി ഡി സതീശന്റെയും കെ സുരേന്ദ്രന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതില്‍ അത്ഭുതമില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

 

Latest News