കണ്ണൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

കണ്ണൂര്‍- കണ്ണൂര്‍ കാങ്കോലില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കണ്ണൂര്‍ ചെക്കിക്കുളം സ്വദേശി പ്രസന്ന (38)യാണ്  കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം പ്രസന്നയുടെ ഭര്‍ത്താവ് ഷാജി പൊലീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. കാങ്കോല്‍ ബമ്മാരടി കോളനിയിലാണ് സംഭവം. ഷാജിയും പ്രസന്നയും തമ്മില്‍ വഴക്ക് നടക്കുന്നതിനിടെ ഷാജി ഭാര്യയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

 

Latest News