Sorry, you need to enable JavaScript to visit this website.

ഒന്നും രണ്ടുമല്ല, ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കിയത് എട്ടുതവണ; കൃഷിഭൂമിയിൽ തർക്കിച്ച യുവാവിന് ദാരുണാന്ത്യം

രാജസ്ഥാൻ - കൃഷിഭൂമി തർക്കത്തെ തുടർന്ന് യുവാവിനെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റി കൊന്നു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ബയാന പട്ടണത്തിന് അടുത്തുള്ള അഡ്ഡ ഗ്രാമത്തിലാണ് സംഭവം. നിർപത് ഗുജ്ജർ എന്ന 35-കാരനാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. 
 രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അഡ്ഡ ഗ്രാമത്തിലെ ബഹദൂർ എന്നയാളും മരിച്ച നിർപത് ഗുജ്ജർ എന്നയാളുടെ പിതാവായ അടർ സിംഗ് ഗുജ്ജറും തമ്മിൽ ഏറെ നാളായി ഭൂമി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇരുവിഭാഗവും സദർ പോലീസ് സ്റ്റേഷനെ സമീപിച്ചതിന് പിന്നാലെ കൃഷിഭൂമിയിൽ വച്ച് ഇന്ന് വീണ്ടും തർക്കമുണ്ടാവുകയായിരുന്നു. 
 ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തിയ ബഹദൂർ സിങ്ങിന്റെ കുടുംബം കൃഷിഭൂമിയിൽ നിലത്തുകിടന്ന് പ്രതിഷേധിച്ച അടർ സിംഗിനൊപ്പം എത്തിയ മകൻ നിരപത് ഗുജ്ജറിന്റെ ശരീരത്തിലൂടെ എട്ടിലേറെ തവണ ട്രാക്ടർ കയറ്റുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഇത് തടയാൻ ശ്രമിച്ചെങ്കിലും ട്രാക്ടർ പലതവണ ശരീരത്തിലൂടെ മുന്നോട്ടും പിന്നോട്ടുമെടുത്ത് ബഹദൂർ സിംഗ്, നിർപത് ഗുജ്ജറിനെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. അതിഭീകരമായ കൊലയിൽ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Latest News