Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍  പോസ്റ്റിടുന്നവര്‍ക്ക് ശമ്പളം 80 ലക്ഷം-വിഡി സതീശന്‍ 

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 6,67,290 രൂപയാണ് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ ടീമിന് നല്‍കുന്നത്. ഒരു മാസം എന്തിനാ ഇത്രയും തുക. മുഖ്യമന്ത്രി ഇടയ്ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഓരോ പോസ്റ്റിടും. മാസത്തില്‍ കൂടിപ്പോയാല്‍ പതിനഞ്ചോ ഇരുപതോ പോസ്റ്റ്. അല്ലെങ്കില്‍ ദിവസവും ഓരോന്ന് വച്ച് കൂട്ടിക്കോളൂ, അതിനെന്തിനാ ഇത്രയും വലിയ തുക കൊടുക്കുന്നത്. ടീം ലീഡര്‍ - 75,000, കണ്ടന്റ് മാനേജര്‍ - 70,000, സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍ - 65,000, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ - 65,000, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് - 65,000 തുടങ്ങി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് - 22,290. ഇങ്ങനെ ശമ്പളം നല്‍കി 12പേരെ നിയമിച്ചിരിക്കുകയാണ്. അപ്പൊ ഒരു കൊല്ലം 80 ലക്ഷത്തോലം രൂപയായി ഒരു പോസ്റ്റിടാന്‍. അതോ രാഷ്ട്രീയ എതിരാളികളെ സോഷ്യല്‍ മീഡിയ വഴി ആക്ഷേപിക്കാന്‍ വേണ്ടിയാണോ ഈ സോഷ്യല്‍ മീഡിയ ടീമിനെ ഉപയോഗിക്കുന്നത്. അത് സര്‍ക്കാര്‍ ചെലവിലാണോ വേണ്ടത്.'- വി ഡി സതീശന്‍ ചോദിച്ചു.
ഖജനാവില്‍ പണമില്ലാത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ ധൂര്‍ത്ത്. സംസ്ഥാനം കണ്ട ഏറ്റവും കെട്ട കാലമാണിത്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മുഖ്യമന്ത്രി ഈ കാര്യങ്ങള്‍ ചെയ്യുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

Latest News