Sorry, you need to enable JavaScript to visit this website.

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വി ശക്തി നഷ്ടമായി

തൃശൂര്‍ -തൃശൂരില്‍ വീടിന്റെ ഭിത്തിയില്‍ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വി നഷ്ടമായി. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റ് ഇടതു ചെവിയുടെ കേള്‍വി ശക്തി നഷ്ട്ടപ്പെട്ടത്.  അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ച് വീഴുകയും ചെയ്തു. ഐശ്വര്യയ്ക്ക് കേള്‍വി നഷ്ടമായതിനാപ്പം തന്നെ ശരീരത്തിലും പൊള്ളലേറ്റു . ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇടിമിന്നലേറ്റ് തെറിച്ചു വീഴുകയായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ആശുപതിയിലെത്തിച്ചപ്പോഴാണ് കേള്‍വി ശക്തി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. സമീപത്തെ വീടുകളിലും മിന്നലാക്രമണത്തില്‍ നാശനഷ്ട്ടമുണ്ടായിട്ടുണ്ട്.

 

Latest News