Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുദ്ധം വ്യാപിക്കുന്നു, സിറിയയില്‍  ഇസ്രായിലിന്റെ വ്യോമാക്രമണം 

ടെല്‍ അവീവ്-സിറിയയില്‍ ഇസ്രയല്‍ വ്യോമാക്രമണം നടത്തി. സിറിയയില്‍ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയലിന്റെ പ്രതികരണം. കടല്‍ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തുവെന്നും ഇസ്രയല്‍ അറിയിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 പേരെ വധിച്ചു.
ഇസ്രയല്‍  ഫലസ്തീന്‍ ചര്‍ച്ചകള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. ഫലസ്തീനുമായുള്ള ബന്ധവും സഹായം നല്‍കുന്നതും തുടരുമെന്നും ഇന്ത്യ യുന്നില്‍ അറിയിച്ചു.
ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ ഗാസയില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയല്‍ നിലപാട്.
ഹമാസിന്റെ പക്കല്‍ അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം കരുതലായി ഉണ്ടെന്ന് ഇസ്രയല്‍ സൈന്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഇന്‍കുബേറ്ററില്‍ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപകടത്തിലാകുമെന്ന് യുഎന്‍ ദുരിതാശ്വാസ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 
 

Latest News