ടെല്‍ അവീവ്- സൈനിക നടപടിയുടെ അടുത്ത ഘട്ടം വരുന്നതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഗാസയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കോംബാറ്റ് എഞ്ചിനീയേഴ്‌സ് കോര്‍പ്‌സിലെ യഹലോം യൂണിറ്റിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു ഇസ്രായില്‍ പ്രധാനമന്ത്രി. 'ഞങ്ങള്‍ അടുത്ത ഘട്ടത്തിന് വേണ്ടി നില്‍ക്കുന്നു, അത് ഉടന്‍ വരും,' അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒരേയൊരു ദൗത്യമേയുള്ളൂ ഹമാസിനെ തകര്‍ക്കുക. അത് പൂര്‍ത്തിയാക്കുന്നത് വരെ ഞങ്ങള്‍ നിര്‍ത്തില്ല. '
ഗാസക്കെതിരായ ഇസ്രായില്‍ ആക്രമണം അവര്‍ ഏറ്റുവാങ്ങിയ ഏറ്റവും കഠിനമായ പ്രഹരമാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.