ഹമാസിനെ ഇറാന്‍ പിന്തുണച്ചെന്ന് ട്രംപ്, സംഘര്‍ഷം തടയാന്‍ ബൈഡന് കഴിഞ്ഞില്ല

ന്യൂ ഹാംഷെയര്‍- ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പരാജയപ്പെട്ടെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ന്യൂ ഹാംഷെയറില്‍  പൊതുയോഗത്തില്‍  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രസിഡന്റ് സ്ഥാനം തിരികെ ലഭിക്കുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യത തടയാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്ക്.
ഹമാസിനെ പിന്തുണച്ചതിന് ഇറാനെ ട്രംപ് ചോദ്യം ചെയ്തു.  സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു.

 

Latest News