Sorry, you need to enable JavaScript to visit this website.

ചികിത്സയിലായിരുന്ന മലയാളി ഉംറ തീര്‍ഥാടകയെ നാട്ടിലെത്തിച്ചു

മക്ക- ഉംറ ഗ്രൂപ്പില്‍ തീര്‍ത്ഥാടനത്തിനെത്തി അസുഖ ബാധിതയായി കിംഗ് ഫൈസല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന തിരുവന്തപുരം നെടുമങ്ങാട് സ്വദേശിനി സുലൈഖാ ബീവിയെ  സുരക്ഷിതമായി നാട്ടില്‍ എത്തിച്ചു. ഒക്ടോബര്‍ ആദ്യവാരം മക്കയില്‍ എത്തി ആദ്യ ഉംറ നിര്‍വഹിച്ച ശേഷം റൂമില്‍ എത്തിയതിനു പിന്നാലെ ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്ന് അജ്‌യാദ് എമര്‍ജന്‍സി ഹോസ്പിറ്റലിലും  പിന്നീട് കിംഗ് ഫൈസല്‍ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഒരാഴ്ചയോളവും കഴിഞ്ഞു. വാര്‍ഡില്‍ ചികിത്സയില്‍  തുടര്‍ന്ന അവര്‍ കഴിഞ്ഞ ദിവസമാണ് ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ആയത്.
ദമാമില്‍നിന്നെത്തിയ ബന്ധു അനസിന്റെ കൂടെയാണ് ജിദ്ദയില്‍നിന്ന്  കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിച്ചത്. യാത്ര, ഹോസ്പിറ്റല്‍  ,രേഖകള്‍ എന്നിവയുടെ ഏകോപനം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്  സാമൂഹിക ക്ഷേമ അംഗവും സൗദി ഇന്ത്യന്‍ ഹെല്‍ത്ത്  കെയര്‍ എക്‌സിക്യൂട്ടീവ് അംഗവുമായ  മുഹമ്മദ് ഷമീം നരിക്കുനി നിര്‍വഹിച്ചു.
രോഗികളാവുന്ന  ആളുകളുടെ പരിചരണത്തില്‍ ഉംറ ഗ്രുപ്പുകള്‍  കൂടുതല്‍ ജാഗ്രത പാലിക്കുകയും തിരികെ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റ് ,മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്നും  അതിന്റെ ഏകോപനത്തിനായി മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ സംവിധാനം കൊണ്ടുവരികയും വേണമെന്ന് ഷമീം നരിക്കുനി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് , റിയാദ് ഇന്ത്യന്‍ എംബസി ,കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം എന്നിവക്ക് അദ്ദേഹം പരാതി നല്‍കി .

 

Latest News