Sorry, you need to enable JavaScript to visit this website.

കുടുംബത്തില്‍ വിശ്വസിക്കാത്തയാള്‍; മോഡിയെ ആക്ഷേപിച്ച് ഉദ്ധവ് താക്കറെ

മുംബൈ-കുടുംബ വ്യവസ്ഥിതിയില്‍ വിശ്വസിക്കാത്തവര്‍ രാജവംശങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച്  മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന (യുബിടി) തലവനുമായ ഉദ്ധവ് താക്കറെ.
ദസറ റാലിയിലാണ് പ്രധാനമന്ത്രി മോഡിക്കെതിരായ വിമര്‍ശവും പരിഹാസവും.  മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലാണ് പാര്‍ട്ടിയുടെ പരമ്പരാഗത ദസറ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തത്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് ഉദ്ധവ് താക്കറെ നടത്തിയത്.  അഴിച്ചുവിടുകയും ചെയ്തു.
പാര്‍ട്ടിക്ക് 'ശിവസേന' എന്ന പേരും 'വില്ലും അമ്പും' തിരഞ്ഞെടുപ്പ് ചിഹ്നവും നഷ്ടപ്പെട്ട ശേഷമാണ്  ഈ വര്‍ഷത്തെ ഉദ്ധവ് താക്കറെയുടെ ദസറ റാലിയും പ്രസംഗവും.  മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ വിഭാഗത്തെയാണ് 'യഥാര്‍ത്ഥ' ശിവസേനയായി തെരഞ്ഞെടുപ്പ് കമ്മീഷന# ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അവര്‍ക്ക് പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും നല്‍കുകയും ചെയ്തു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


താനെയില്‍ മറാത്താ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ ലാത്തി ചാര്‍ജ് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ലാത്തി ചാര്‍ജിനിടെ പരിക്കേറ്റ സ്ത്രീ ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.  
പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബ വ്യവസ്ഥിതിയില്‍ വിശ്വസിക്കാത്തവര്‍ രാജവംശങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം-  അദ്ദേഹം പറഞ്ഞു.

 

Latest News