പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍ - ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി. ജുനഗഡ് ജില്ലയില്‍ 25കാരനായ മദ്രസ അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന മദ്രസയിലാണ് അധ്യാപകന് നേരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മദ്രസയിലെ 17കാരനായ ഒരു വിദ്യാര്‍ത്ഥി വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് മാതാവിനോട് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഒളിവില്‍ പോയ പ്രതിയെ സൂറത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

 

Latest News