Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം - സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തുവെന്ന സി എ ജി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സി എ ജി റിപ്പോര്‍ട്ട് പ്രകാരം 26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. പണം തട്ടാനായി രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ പല ആശുപത്രികളിലും വിതരണം ചെയ്തു. ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവമുണ്ടായി. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. ' ചാത്തന്‍ ' മരുന്നുകള്‍ ഇപ്പോള്‍ സുലഭമായിരിക്കുകയാണ്. ഇത് വാങ്ങാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നല്‍കിയതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്നും സതീശന്‍ പറഞ്ഞു.

 

Latest News