വടകര മടപ്പള്ളിയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം, മൂന്നു പേര്‍‌ക്ക് ഗുരുതരം

വടകര - മടപ്പള്ളി കോളജ് ബസ് സ്റ്റോപ്പിനടുത്ത് ട്രാവലര്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കോട്ടയം പാല സ്വദേശിയായ സാലി (60)യാണ് മരിച്ചത്. പാലായില്‍ നിന്ന് കാസര്‍കോട് വെള്ളരിക്കുണ്ടിലെ മരണ വീട്ടിലേക്കു പുറപ്പെട്ട 12 പേരടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് വാന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.  പരിക്കേറ്റവരെ രക്ഷപ്പെടുത്തി  വടകരയിലെ വിവിധ ആ ശുപത്രി കളിൽ എത്തിച്ചു എത്തിച്ചു. സാരമായി പരുക്ക് പറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ അഞ്ചു പേരില്‍ ഒരാളാണ് മരണപ്പെട്ടത്. പാലാ, പാമ്പാടി എന്നിവിടങ്ങളിലെ ആറു പേർ വടകരയിൽ സ്വകാര്യ ആശുപത്രിയിലുണ്ട് .

Latest News