ചില ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വെറും നേരംപോക്കാണാണെന്ന് ഹൈക്കോടതി, അതില്‍ ആത്മാര്‍ത്ഥതയില്ല

അലഹബാദ് - ചില ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വെറും നേരംപോക്കാണാണെന്ന് അലഹാബാദ് ഹൈക്കോടതി. ഇതില്‍ ആത്മാര്‍ത്ഥതയില്ല എന്നും അത്തരം ബന്ധങ്ങള്‍ ദുര്‍ബലമാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. ലിവ് ഇന്‍ റിലേഷനിലുള്ള ഒരു യുവാവും യുവതിയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. 20 -കാരിയായ ഹിന്ദു യുവതിയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള മുസ്‌ലീം കാമുകനും ചേര്‍ന്നാണ് പൊലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിച്ചത്. യുവതിയുടെ അമ്മുടെ ബന്ധു യുവാവിനെതിരെ ഫയല്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിന് നിര്‍ബന്ധിക്കല്‍ എന്നിവ കാണിച്ചാണ് യുവതിയുടെ അമ്മയുടെ ബന്ധു യുവാവിനെതിരെ കേസ് കൊടുത്തത്. യുവതിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഇവര്‍ കേസ് നല്‍കിയത്. എന്നാല്‍, യുവതി കോടതിയില്‍ പറഞ്ഞത് തനിക്ക് 20 വയസായെന്നും തന്റെ കാര്യം തീരുമാനിക്കാനുള്ള പ്രായം തനിക്കായിട്ടുണ്ട് എന്നുമാണ്.  ഇരുഭാഗത്തെയും കേട്ടശേഷം യുവാവും യുവതിയും പരസ്പരം വിവാഹം കഴിക്കാനും അവരുടെ ബന്ധത്തിന് ഒരു പേര് തീരുമാനിക്കുന്നത് വരെ അത്തരം ബന്ധങ്ങളെ കുറിച്ച് എന്തെങ്കിലും പറയുന്നത് ഒഴിവാക്കുകയാണ് എന്നും കോടതി പറഞ്ഞു.

Latest News