Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകം

വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് യൂത്ത് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് - രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് വിസ്ഡം യൂത്ത് ജില്ലാ  സമിതി സംഘടിപ്പിച്ച ജില്ലാ മുജാഹിദ് യൂത്ത് മീറ്റ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആൾകൂട്ട കൊലപാതങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർക്കെതിരിൽ ജൂഡീഷ്യറികളും ഭരണകൂടങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണം, സാമ്പത്തികത്തട്ടിപ്പും ലൈംഗിക ചൂഷണങ്ങളും ലക്ഷ്യമാക്കി അക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന സംഭവങ്ങൾ സമൂഹത്തിന് വലിയ ഭീതിയാണ് പകർന്നു നൽകുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമാക്കി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ പ്രാവർത്തികമാക്കാൻ യുവജന സമൂഹം രംഗത്തിറങ്ങണം. ആത്മീയതയുടെ മറവിൽ സ്ത്രീപീഡനങ്ങൾ നടത്തുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന പുരോഹിതൻമാർക്കെതിരിൽ സമൂഹം ശക്തമായി പ്രതികരിക്കണം.
സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റഷീദ് നരിക്കുനി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസഷൻ ജില്ലാ സെക്രട്ടറി വി ടി ബഷീർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് യൂ. മുഹമ്മദ് മദനി, സംസ്ഥാന നിർവാഹക സമിതി അംഗം പി സി ജംസീർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അസർ ഫറോക്, ഫായിസ് അത്തോളി, ജംഷീർ മാങ്കാവ് എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി. വിസ്ഡം യുത്ത് ജില്ലാ ജോയിൻ സെക്രട്ടറി ജംഷീർ സ്വാഗതവും വൈസ് പ്രസിഡന്റ് ഫസൽ നന്ദിയും പറഞ്ഞു.

Latest News