ഗുണ്ടല്‍പേട്ടില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വയനാട് സ്വദേശിനി മരിച്ചു

സുല്‍ത്താന്‍ബത്തേരി - ഗുണ്ടല്‍പേട്ടില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വയനാട് സ്വദേശിനി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്ലി സാബു (24) ആണ് ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ആഷ്ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്‌ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

Latest News