ആശുപത്രിക്ക് മേല്‍ വട്ടമിട്ട് വീണ്ടും ഇസ്രായില്‍, അരുതേയെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍, എങ്ങും ഭീതി

ഗാസ- ഫലസ്തീനിലെ ആശുപത്രികളെ ലക്ഷ്യമിട്ട് വീണ്ടും ഇസ്രായില്‍. ഗാസ നഗരത്തിലെ അല്‍ ഖുദ്‌സിന് സമീപം ആവര്‍ത്തിച്ച് ബോംബാക്രമണം നടത്തിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് വിമര്‍ശിച്ചു. ആശുപത്രി തകര്‍ക്കുമെന്ന് ഇസ്രായില്‍ സൈന്യം പലതവണ മുന്നറിയിപ്പ് നല്‍കിയെന്നും റെഡ് ക്രസന്റ് പറയുന്നു. സ്വദേശം വിട്ട് ഓടിപ്പോന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇവിടെയുണ്ട്. പരിക്കേറ്റ ആയിരങ്ങളും ഇവിടെ അഭയം തേടിയിട്ടുണ്ട്.
കഴിഞ്ഞാഴ്ച അല്‍ അഹ് ലി ആശുപത്രിയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 500 നടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

Latest News