ട്രംപിന്റെ ഒരു കാര്യം, ഭാര്യയോട് ബിസിനസുകാര്‍ക്കുമുന്നില്‍ ബിക്കിനി ധരിക്കാന്‍ പറഞ്ഞു

വാഷിംഗ്ടണ്‍- യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മറ്റുള്ളവര്‍ക്കു മുന്നില്‍ ബികിനി ധരിച്ച് നടക്കാന്‍ ഭാര്യ മെലാനിയയെ പ്രേരിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ബിസിനസുകാര്‍ക്ക് മുന്നില്‍ സ്വിമ്മിംഗ് പൂളിനു ചുറ്റും ബികിനി ധരിച്ച് നടക്കാന്‍ ട്രംപ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നുവെന്ന്
ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍ ആന്റണി പ്രാറ്റിന്റെ പേരിലുള്ള ഓഡിയോ ആണ് പ്രചരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ മെലാനിയയോട് പ്രാറ്റിനും മറ്റ് ബിസിനസുകാര്‍ക്കും മുന്നില്‍ ബിക്കിനിയില്‍ ഒരു പൂളിനും ചുറ്റും നടക്കാന്‍ പറഞ്ഞതായാണ് അദ്ദേഹം വിവരിക്കുന്നത്.
മറ്റുള്ളവര്‍ അവര്‍ക്ക്  നഷ്ടപ്പെട്ടതെന്ന് എന്താണെന്ന് കാണട്ടെ എന്നാണത്രെ ട്രംപ് പറഞ്ഞത്. നിങ്ങളും ബിക്കിനിയില്‍ എന്നോടൊപ്പം നടക്കുകയാണെങ്കില്‍  ഞാനും ചെയ്യാം എന്നായിരുന്നുവത്രെ മെലാനിയ നല്‍കിയ മറുപടി.

 

Latest News