ഹോട്ടലില്‍നിന്ന് ഷവര്‍മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

കൊച്ചി- കാക്കനാട് ഹോട്ടലില്‍നിന്ന് ഷവര്‍മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായറിനാണ് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. രാഹുലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്. അന്നുമുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം.

ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഡയാലിസിസ് തുടരുന്ന രാഹുല്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടറോട് യുവാവ് നല്‍കിയ മൊഴി പ്രകാരം ഷവര്‍മ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞു. ആശുപത്രിയില്‍നിന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

യുവാവിന്റെ പരാതിയില്‍ ഷവര്‍മ വിറ്റ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ തൃക്കാക്കര നഗരസഭ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനക്കായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. ഹോട്ടലില്‍ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

 

Latest News