Sorry, you need to enable JavaScript to visit this website.

കടത്തിണ്ണയില്‍ ഉറങ്ങിയ അംഗപരിമിതയായ 80 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയില്‍

കൊല്ലം - കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ 80 കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച 33കാരന്‍ അറസ്റ്റില്‍. ഓയൂര്‍ സ്വദേശി റഷീദ് എന്നയാളാണ് അറസ്റ്റിലായത്. കൊട്ടിയം പോലീസാണ് പ്രതിയെ പിടികൂടിയത്.
കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികയെ കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം അര്‍ധനഗ്‌നയാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ കൈക്കും തലയ്ക്കും പരിക്കേറ്റു. കൈകളും കാലുകളും ഭാഗികമായി ഇല്ലാത്ത സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വയോധികക്കു സമീപമെത്തിയ പ്രതി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഉറക്കം വിട്ടുണര്‍ന്ന വയോധിക എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്ത്തി. ക്രൂരമായ മര്‍ദനമേറ്റ് അവശയായ ഇവരെ ഇയാള്‍ എടുത്തുകൊണ്ടുപോയി. പിന്നീട് അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജംഗ്ഷനു സമീപം വിജനമായ സ്ഥലത്ത് അര്‍ധനഗ്‌നയായ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇവരെ കണ്ടെത്തിയത്. പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. ഉടുക്കാനുള്ള വസ്ത്രം നല്‍കിയത് പൂജാരിയാണ്. ഒരു കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. മകള്‍ എത്തിയശേഷമാണ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Latest News