കരിപ്പൂരിൽ റെഡ് അലർട്ട് 

കൊണ്ടോട്ടി- സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കരിപ്പൂരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതൽ ഈമാസം 20 വരെയാണ് അതീവ ജാഗ്രതാ നിർദേശം നൽകിയത്. വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറിയിലേക്കുളള പ്രവേശനം നിർത്തിവെച്ചു.യാത്രക്കാരേയും അവരുടെ ബാഗുകളും പ്രത്യേകം പരിശോധിക്കും.കേന്ദ്രസുരക്ഷ സേനക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അലക്ഷ്യമായി കാണുന്ന വസ്തുക്കളും സംശയാസ്പദമായി ടെർമിനലിനു മുമ്പിലുളള വാഹനങ്ങളും കസ്റ്റഡിയിലെടക്കും. ഡോഗ് സ്‌ക്വാഡ്,ബോംബ് സ്‌ക്വാഡ് പരിശോധനയും നടത്തുന്നുണ്ട്.

Latest News