ഗാസ-ഒക്ടോബർ 7 മുതൽ ഇസ്രായിൽ ഗാസയിൽ ഇസ്രായിൽ തുടരുന്ന ആക്രമണത്തിൽ 2,055 കുട്ടികൾ ഉൾപ്പെടെ 5,087 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് പറഞ്ഞു. 15,273 പേർക്ക് പരിക്കേറ്റതായും ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ആക്രമണത്തിൽ 436 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 182 കുട്ടികളാണ്. തെക്കൻ ഗാസ മുനമ്പിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.
24 മണിക്കൂറിനുള്ളിൽ ഫലസ്തീൻ എൻക്ലേവിലെ 320 കേന്ദ്രങ്ങൾ തകർത്തതായി സൈന്യം പറഞ്ഞു. ഈ ആക്രമണത്തിൽ കുറഞ്ഞത് 70 പേർ കൊല്ലപ്പെട്ടതായി ഹമാസ് അധികൃതർ പറഞ്ഞു. അറുപതിലധികം പേർ ഇസ്രായിലിന്റെ ആക്രമണത്തിൽ രക്തസാക്ഷികളായിട്ടുണ്ടെന്നും ഇതിൽ 17 പേർ ജബലിയയിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ നടന്ന പുതിയ ആക്രമണത്തിൽ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് ഹമാസ് മീഡിയ ഓഫീസ് ഒരു പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലെ 320 സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.