മയക്കുമരുന്നുമായി ബൈക്കില്‍ പാഞ്ഞ ദമ്പതികള്‍ എക്‌സൈസ് പിടിയിലായി

കൊല്ലം - കൊട്ടാരക്കരയില്‍ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് അറസ്റ്റിലായത്. ചിരട്ടക്കോണം - കോക്കാട് റോഡില്‍ പാഞ്ഞു വന്ന ബൈക്ക് തടഞ്ഞു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാറും സംഘം ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളില്‍നിന്ന് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.

പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കെ എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍ ജോസ്, ദിലീപ് കുമാര്‍, നിഖില്‍ എം എച്ച്, കൃഷ്ണരാജ് കെ ആര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അര്‍ച്ചന കുമാരി, എക്‌സൈസ് െ്രെഡവര്‍ അജയ കുമാര്‍ എം.എസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

Latest News