Sorry, you need to enable JavaScript to visit this website.

വന്ദേഭാരതിന് ശേഷം വന്ദേ സാധാരൺ ട്രെയിനുമായി റെയിൽവേ, കേരളത്തിലും സർവീസ്

ന്യൂദൽഹി-വന്ദേഭാരതിന് ശേഷം സാധരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ലക്ഷ്യമിട്ടു റെയിൽവേ അവതരിപ്പിക്കുന്ന വന്ദേ സാധാരൺ ട്രെയിൻ സർവീസുകൾ അടുത്ത മാസം 15 മുതൽ ഓടിത്തുടങ്ങും. രാജ്യത്തെ ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോൺ എ.സി വന്ദേ സാധാരൺ ട്രെയിനുകൾ സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-ഗുഹവാത്തി റൂട്ടും അതിൽ ഇടം പിടിച്ചു. 130 കിലോമീറ്ററാണ് ട്രെയിനിന്റെ ശരാശരി വേഗത. 
സാധാരണക്കാർ വന്ദേഭാരത് തീവണ്ടികൾ കാര്യമായി പ്രയോജനപ്പെടുത്തുന്നില്ലെന്നും ഈ ട്രെയിനുകൾക്കായി മറ്റുള്ളവ  പിടിച്ചെടുന്നത് മൂലം യാത്രക്കാർ വലിയ തോതിൽ ദുരിതമനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യവും വന്ദേ സാധാരൺ ട്രെയിനുകൾക്കുണ്ട്.
ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് സാധാരണക്കാർക്കായി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തിരുമാനിച്ചത്. 22 കോച്ചുകളുള്ള വന്ദേ സാധാരൺ ട്രെയിൻ കൂടുതൽ വേഗത്തിനായി പുഷ്പുൾ രീതിയിൽ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചായിരിക്കും സർവ്വീസ്.
 

Latest News