Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു

ന്യൂദൽഹി- ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളും ഇന്ത്യൻ ടീമിന്റെ മുൻ നായകനുമായ ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 1967 നും 1979 നും ഇടയിൽ ഇന്ത്യക്കായി 67 ടെസ്റ്റുകൾ കളിച്ച സ്പിന്നർ 266 വിക്കറ്റുകൾ വീഴ്ത്തി. 10 ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യയുടെ സ്പിൻ ബൗളിംഗ് ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ വിപ്ലവത്തിന്റെ ശില്പിയായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർ എന്നാണ് ബേദിയെ വിലയിരുത്തുന്നത്. 
1975 ലോകകപ്പ് മത്സരത്തിൽ ബേദിയുടെ തകർപ്പൻ ബൗളിംഗ് ഈസ്റ്റ് ആഫ്രിക്കയെ 120 റൺസിൽ ൽ ഒതുക്കി. അമൃത്‌സറിൽ ജനിച്ച ബേദി ആഭ്യന്തര ക്രിക്കറ്റിൽ ദൽഹിക്ക് വേണ്ടി കളിച്ചു. ദൽഹിക്ക് 370 മത്സരങ്ങളിൽ നിന്ന് 1,560 വിക്കറ്റുകളുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യക്കാർക്കിടയിൽ മുൻനിര വിക്കറ്റ് വേട്ടക്കാരനായി. 1970 ൽ രാജ്യം പദ്മശ്രീ പുരസ്‌ക്കാരം നൽകി ആദരിച്ചു
 

Latest News