ഇസ്രായിലിൽനിന്ന് ആറാമത്തെ വിമാനമെത്തി; രണ്ട് നേപ്പാൾ സ്വദേശികളടക്കം 143 പേർ

ന്യൂദൽഹി- ഇസ്രായിലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്ന ഓപ്പറേഷൻ അജയിന്റെ ഭാഗമായി ആറാമത്തെ വിമാനം ദൽഹിയിലെത്തി.  ടെൽ അവീവിൽ നിന്ന് 143 യാത്രക്കാരുമായാണ് ആറാമത്തെ വിമാനം ഞായറാഴ്ച ദൽഹിയിലെത്തിയത്.  ഇസ്രായിലിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാനുഷിക ദൗത്യം ഇന്ത്യൻ സായുധ സേനയാണ് നടപ്പിലാക്കുന്നത്. ഓപ്പറേഷൻ അജയിന്റെ ഭാഗമായി ഇസ്രായിലിൽ നിന്ന് ഏകദേശം 18,000 ഇന്ത്യക്കാരെയാണ്  ഒഴിപ്പിക്കുന്നത്. ആറാമത്തെ ഓപ്പറേഷൻ അജയ് വിമാനത്തിൽ  രണ്ട് നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 143 യാത്രക്കാരാണ് എത്തിച്ചേർന്നത്.

18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 യാത്രക്കാരുമായി അഞ്ചാമത്തെ വിമാനം ചൊവ്വാഴ്ച രാത്രി വൈകിയാണ്  ദൽഹിയിൽ എത്തിയിരുന്നത്.

Latest News