നടി ഗൗതമി ബി ജെ പിയില്‍ നിന്ന് രാജിവെച്ചു, പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്ന് ആരോപണം

ചെന്നൈ - കാല്‍ നൂറ്റാണ്ട് കാലം ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രശസ്ത നടി ഗൗതമി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. വ്യക്തിപരമായി ഉണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഗൗതമി പാര്‍ട്ടി വിട്ടത്.  25 വര്‍ഷം മുമ്പാണ് ഗൗതമി ബി.ജെ.പിയില്‍ ചേര്‍ന്നത്. വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും നേതാക്കളാരും തന്നെ തനിക്ക് പിന്തുണ നല്‍കിയില്ലെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു. ബില്‍ഡര്‍ അളകപ്പന്‍ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്. സാമ്പത്തികാവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ഗൗതമി തീരുമാനിച്ചിരുന്നു. അത് വില്‍ക്കാന്‍ സഹായിക്കാമെന്ന് ബില്‍ഡര്‍ അളഗപ്പനും ഭാര്യയും  വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും എന്നാല്‍ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഗൗതമിയുടെ ആരോപണം.

 

Latest News