ബില്ലുകളില്‍ വ്യക്തത ലഭിച്ചാല്‍ മാത്രം  നടപടികള്‍ സ്വീകരിക്കും- ഗവര്‍ണര്‍

തിരുവനന്തപുരം-ബില്ലുകളില്‍ വ്യക്തത ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളില്‍ സര്‍ക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. പോരിനാണ് സര്‍ക്കാരിന് താത്പര്യമെങ്കില്‍ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ് ഭവനില്‍ ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ല. സര്‍ക്കാര്‍ രാജ്ഭവനോട് വഴക്കിടാന്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ക്ക് എതിരെ ഷോകോസ് നോട്ടീസ് നല്‍കിയത് ഇത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

Latest News