ബിന്‍ലാദിന്റെ മകന്‍ ഹംസയുടെ ഭാര്യ ആരാണ്; വീണ്ടും അഭ്യൂഹം

അല്‍ ഖാഇദ നേതാവായിരുന്ന ബിന്‍ലാദിന്റെ ഘാതകരോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുന്ന മകന്‍ ഹംസ ബിന്‍ലാദിന്‍ വിവാഹം ചെയ്തിരിക്കുന്നത് സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടത്താന്‍ വിമാനം റാഞ്ചിയ മുഹമ്മദ് അത്തയുടെ മകളെയാണെന്ന് വെളിപ്പെടുത്തല്‍. ഉസാമ ബിന്‍ലാദിന്റെ മാതാവും മറ്റു ബന്ധുക്കളും ഇങ്ങനെയാണ് കരുതുന്നതെന്ന് ഗാര്‍ഡിയന്‍ ജേണലിസ്റ്റ് മാര്‍ടിന്‍ ചുലോവ് പറഞ്ഞു.

അമേരിക്കന്‍ സൈനികര്‍ ഉസാമ ബിന്‍ലാദിനെ കൊലപ്പെടുത്തി ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ഉസാമയുടെ മതാവ് ആലിയ ഗാനം കഴിഞ്ഞ ദിവസം മാര്‍ടിന് ചുലോവിന് അഭിമുഖം അനുവദിച്ചിരുന്നു.
പാക്കിസ്ഥാനില്‍വെച്ച് 2011 ല്‍ ഉസാമ കൊല്ലപ്പെട്ട ശേഷം മകന്‍ ഹംസ ബിന്‍ലാദിന്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടത്തിയവരില്‍ ഒരാളായ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തിരിക്കുന്നതെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു.
അമേരിക്ക കഴിഞ്ഞ വര്‍ഷം പുതുക്കിയ ആഗോള ഭീകരരുടെ പട്ടികയില്‍ ഹംസ ബിന്‍ലാദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ഹംസ ഇപ്പോള്‍ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആയിരിക്കുമെന്നാണ് കരുതുന്നതെന്ന് മാര്‍ട്ടിന്‍ ചുലോവിനെ ഉദ്ധരിച്ച് സി.എന്‍.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Latest News