പട്‌ന- കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ യുവാവ് വെടിവെച്ച് കൊന്നു. ബിഹാറിലെ പട്‌നയില്‍ കഴിഞ്ഞ ദിവസമാണ് ഹോട്ടല്‍ മുറിയില്‍ 23 കാരിയായ ശോഭ കുമാരിയുടെ മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
കൊലയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ് ഗജേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സര്‍വീസില്‍ ജോലിക്ക് കയറിയ ശേഷം ഭാര്യ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നില്ലെന്ന് ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവര്‍ക്കും നാല് വയസായ ഒരു മകളുണ്ട്. 2016ല്‍ ആയിരുന്നു ശോഭയുടെയും ഗജേന്ദ്ര കുമാറിന്റെയും വിവാഹം. ശോഭയ്ക്ക് ജോലി കിട്ടിയ ശേഷം ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ദല്‍ഹിയില്‍ പോയ ഭര്‍ത്താവ് പട്‌നയില്‍ എത്തിയപ്പോള്‍ ഹോട്ടലില്‍ മുറിയെടുത്ത് ഭാര്യയെ ക്ഷണിച്ചു വരുത്തുകയായിരുന്നു. മുറിയില്‍ വെടിയേറ്റ നിലയില്‍ നഗ്‌നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)