ഗാസ- ഗാസയിൽ കരയാക്രമണത്തിന് മുതിർന്ന ഇസ്രായിൽ സൈന്യത്തിലെ ഒരാൾ കൊല്ലപ്പെട്ടു. ഫലസ്തീൻ ജനതയെ ഗാസയിൽനിന്ന് തുരത്താനുള്ള ഇസ്രായിൽ സൈന്യത്തിന്റെ നീക്കം തകർത്തുവെന്ന് ഹമാസ് വ്യക്തമാക്കി. ഞായറാഴ്ച കരയാക്രമണത്തിന് മുതിർന്ന ഇസ്രായിൽ സൈന്യത്തെ രണ്ടിടത്തുനിന്ന് തുരത്തിയോടിച്ചുവെന്ന് ഹമാസ് വ്യക്തമാക്കി. ഗാസ മുനമ്പിലെ ഖാൻ യൂനിസിന് സമീപം ഇസ്രായിൽ സൈന്യത്തിന്റെ ടാങ്കും രണ്ട് ബുൾഡോസറുകളും തകർത്തുവെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അവകാശപ്പെട്ടു. ഖാൻ യൂനുസിന്റെ കിഴക്കൻ അതിർത്തി കടന്ന് ഏതാനും മീറ്ററുകൾ പ്രവേശിച്ച ഇസ്രായിൽ കവചിത സൈന്യത്തെ തങ്ങളുടെ പോരാളികൾ പതിയിരുന്ന് ആക്രമിച്ചുവെന്നും അവർ തിരിച്ചോടിയെന്നുമാണ് ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞത്. ഇസ്രായിൽ സൈനികരെ തുരത്തിയ ശേഷം പോരാളികൾ തങ്ങളുടെ താവളത്തിൽ സുരക്ഷിതരായി മടങ്ങിയെത്തിയെന്നും ഹമാസ് വ്യക്തമാക്കി. അതേസമയം, ഇതുസംബന്ധിച്ച് ഇസ്രായിലിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല.
ഗാസയെയും ഇസ്രായിലിനെയും വേർതിരിക്കുന്ന ഖാൻ യൂനിസിന് സമീപത്തെ വേലിയിലൂടെ ഇസ്രായിൽ സൈന്യം ഗാസ മുനമ്പിലേക്ക് കടക്കാൻ ശ്രമിച്ചതിനെ ഹമാസ് തകർത്തു. വേലി പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ തന്നെ സൈന്യം ഹമാസ് ഉണ്ടാക്കിയ കെണിയിൽ ഇസ്രായിൽ സൈന്യം വീണു. ഇവിടെ പതിയിരുന്ന ഹമാസ് പോരാളികൾ ഇസ്രായിൽ സൈന്യത്തിന്് നേരെ വെടിയുതിർത്തു. പെടുന്നനെയുള്ള ആക്രമണത്തെ നേരിടാനാകാതെ ഇസ്രായിൽ സൈന്യം തിരിഞ്ഞോടി. കരയാക്രമണമുണ്ടായാൽ ശക്തമായ ചെറുത്തുനിൽപ്പ് നേരിടേണ്ടി വരുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതിനിടെ, വടക്കൻ ഗാസയിൽനിന്ന് ഉടൻ തെക്കൻ ഗാസയിലേക്ക് മാറണമെന്നും ഇനിയും ഇവിടെ തുടരുന്നവരെ ഹമാസായി കണക്കാക്കുമെന്നും ഇസ്രായിൽ മുന്നറിയിപ്പ് നൽകി. തെക്കൻ ഗാസയിലേക്ക് മാറാൻ വീണ്ടും മുന്നറിയിപ്പ് ലഭിച്ചതായി ഫലസ്തീനികൾ പറഞ്ഞു. വടക്കൻ ഗാസയിൽ തങ്ങുന്നവർക്കുള്ള മരണമണിയാണ് ഈ സന്ദേശം. ശനിയാഴ്ച മുതൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ പേരും ലോഗോയും അടയാളപ്പെടുത്തിയ ലഘുലേഖകളിലാണ് സന്ദേശം കൈമാറിയത്. വെറും 45 കിലോമീറ്റർ (28 മൈൽ) നീളമുള്ള ഇടുങ്ങിയ പ്രദേശമായ ഗാസ മുനമ്പിൽ ഉടനീളം മൊബൈൽ ഫോൺ ഓഡിയോ സന്ദേശങ്ങൾ വഴിയും ആളുകൾക്ക് ഇതേ സന്ദേശം അയച്ചു. ഇസ്രായിൽ സൈന്യം ഈജിപ്ത് പോസ്റ്റില്‍ നടത്തിയ ആക്രമണത്തില്‍ ഈജിപ്ത് സൈനികര്‍ക്ക് പരിക്കേറ്റു.